Fri. Aug 15th, 2025

സ്വര്‍ണം കടത്തിയവരില്‍ മത പണ്ഡിതനും, ലീഗ് നിഷേധിച്ചാല്‍ പേര് വെളിപ്പെടുത്തും; കെടി ജലീല്‍

  മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ പറഞ്ഞതെന്നും കെടി ജലീല്‍ എംഎല്‍എ. ‘സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമര്‍ശമാണ് നടത്തിയത്. എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. സൈബര്‍ ഇടത്തില്‍ പരാമര്‍ശം തെറ്റായി പ്രചരിച്ചു. സ്വര്‍ണം…

സിപിഎം സഖ്യകക്ഷി; പി വി അന്‍വറിനെ തള്ളി ഡിഎംകെ

  ചെന്നൈ: പി വി അന്‍വര്‍ എംഎല്‍എ ഡിഎംകെയില്‍ ചേരാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍, സംസ്ഥാനത്തും ദേശീയതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയായ ഡിഎംകെ അന്‍വറിനെ പാര്‍ട്ടിയിലെടുക്കില്ലെന്ന് കടുത്ത നിലപാടെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്. ഡിഎംകെ വക്താവും മുന്‍ രാജ്യസഭാ എംപിയുമായ ടികെഎസ് ഇളങ്കോവനെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റാണ്…

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു നാളെ മുതല്‍; സമയത്തില്‍ മാറ്റം

  കൊച്ചി: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതോടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള അഞ്ചുദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. എട്ടു കോച്ചുകലായിരിക്കും മെമുവില്‍ ഉണ്ടായിരിക്കുക. രാവിലെ 5.55ന്…

ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗമെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

  തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. ‘മുഖ്യമന്ത്രി ഓഫിസില്‍…

എഡിജിപിക്കെതിരായ റിപ്പോര്‍ട്ട് കൈമാറി; ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം

  തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന്റെ വീഴ്ചകളില്‍ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പ്രൈവറ്റ് സെക്രട്ടറി കെ…

പോക്സോ കേസ്; നൃത്ത സംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയ പുരസ്‌കാരം റദ്ദാക്കി

  ന്യൂഡല്‍ഹി: പോക്സോ കേസില്‍ അറസ്റ്റിലായ നൃത്ത സംവിധായകന്‍ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സെല്‍ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കി. ജാനിക്കെതിരായ കേസില്‍…

ആര്‍എസ്എസ് പോലും പറയാത്ത കാര്യമാണ് കെടി ജലീല്‍ പറഞ്ഞത്; പിഎംഎ സലാം

  മലപ്പുറം: സ്വര്‍ണ കള്ളക്കടത്തിനെതിരേ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന കെടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കുറ്റകൃത്യത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുകയാണെന്നും സിപിഎം…

എടയാറില്‍ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

  കൊച്ചി: എടയാറില്‍ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്യാസ് സ്റ്റൗവില്‍ ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. അജയ് സംഭവസ്ഥലത്തുവെച്ചു…

രൂപീകരിച്ചത് രാഷ്ട്രീയ പാര്‍ട്ടി അല്ല; പിവി അന്‍വര്‍

  മഞ്ചേരി: താന്‍ രൂപീകരിച്ചത് രാഷ്ട്രീയ പാര്‍ട്ടി അല്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) ഒരു സോഷ്യല്‍ മൂവ്മെന്റാണെന്നും അതിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.…

‘ഗാസയില്‍ രാഷ്ട്രീയ പരിഹാരം വേണം’; ഇസ്രായേലിനുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്

  പാരീസ്: ഇസ്രായേലിനുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ആയുധ കയറ്റുമതി നിര്‍ത്തിവെച്ച വിവരം അറിയിച്ചത്. ഗാസയില്‍ രാഷ്ട്രീയ പരിഹാരം വേണമെന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നുവെന്നും അതുകൊണ്ട് ആയുധ കയറ്റുമതി നിര്‍ത്തിവെക്കുകയാണ് എന്നുമാണ് മാക്രോണ്‍ അറിയിച്ചത്. മാക്രോണ്‍…