Fri. Aug 15th, 2025

വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; 45കാരന്‍ അറസ്റ്റില്‍

  ചെന്നൈ: ജയ്പൂരില്‍നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. 45കാരനായ രാകേഷ് ശര്‍മയാണ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത്. ജയ്പൂര്‍- ഡല്‍ഹി- ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ ഒക്ടോബര്‍ ഒന്‍പതിനായിരുന്നു സംഭവം. ഇരുവരും ജയ്പൂരില്‍നിന്ന്…

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ നടിയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്നും, കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി സിംഗിൾ…

ടാറ്റ ട്രസ്റ്റിന് പുതിയ സാരഥി; രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ: ചെയർമാനായി തിരഞ്ഞെടുത്തു

മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിൻ്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ് നോയൽ ടാറ്റ .…

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ തൊഴിലാളിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

  കാസര്‍ഗോഡ്: പൊലീസുകാര്‍ ഓട്ടോ പിടിച്ചുവെച്ചതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാരനായ പൊലീസുകാരനെതിരെ വീണ്ടും ആരോപണം. ആരോപണ വിധേയനായ എസ് ഐ അനൂപ് മറ്റൊരു ഓട്ടോക്കാരനായ നൗഷാദിനെ കൈയേറ്റം ചെയ്തതായാണ് പരാതി. കഴിഞ്ഞ ജൂണില്‍ നടന്ന…

മഹാദേവ് ഓൺലൈൻ ആപ്പ് തട്ടിപ്പ്; മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രാകർ അറസ്റ്റിൽ

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രാകറിനെ  ദുബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച റെഡ് നോട്ടീസ് പ്രകാരമാണ് മഹാദേവ് വാതുവെപ്പ് ആപ്പ് കുംഭകോണത്തിൻ്റെ രാജാവ് ചന്ദ്രാകറിനെ അറസ്റ്റ് ചെയ്തത്. അനധികൃത…

‘സഹ സംവിധായിക അവസരം ചോദിച്ച് ഫോണില്‍ വിളിച്ചിരുന്നു’; പീഡന ആരോപണം നിഷേധിച്ച് സംവിധായകന്‍

  കൊച്ചി: സഹ സംവിധായികയുടെ പീഡന പരാതി നിഷേധിച്ച് സംവിധായകന്‍ സുരേഷ് തിരുവല്ല. തനിക്കെതിരെ പരാതി ഉന്നയിച്ച സഹ സംവിധായികയെ നേരില്‍ കണ്ടിട്ടില്ലെന്നും അവസരം ചോദിച്ച് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സുരേഷ് തിരുവല്ല പറഞ്ഞു. നേരില്‍ കണ്ട ശേഷം കഥാപാത്രത്തിന് അനുയോജ്യമെങ്കില്‍…

2000 രൂപയുടെ കള്ളനോട്ട് റിസര്‍വ് ബാങ്കില്‍ മാറാന്‍ ശ്രമം; മലയാളികള്‍ അറസ്റ്റില്‍

  ബെംഗളൂരു: കാസര്‍കോട് നിര്‍മിച്ച 2000 രൂപയുടെ 25 ലക്ഷം മൂല്യമുള്ള കള്ളനോട്ടുകള്‍ പിടികൂടി ബെംഗളൂരു പൊലീസ്. ബെംഗളൂരു നൃപതുംഗ റോഡിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നിന്ന് നോട്ടുകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയാണ് നാല് മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ്…

യൂസഫ് തരിഗാമി മന്ത്രിസഭയിലേക്ക്; സിപിഎം തീരുമാനം ഉടനുണ്ടാകും

  ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുതിര്‍ന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടായേക്കും. നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യറാണെന്ന് സിപിഎം കേന്ദ്ര നേതൃത്വം…

ഇനി വളർത്തു മൃഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാം; ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് ആരംഭിച്ചു

കൊച്ചി: വളർത്തുമൃ​ഗങ്ങളെ കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാനായി കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെൻ്റർ ആരംഭിച്ചു. വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കിയിരിക്കുന്നത് കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് (സിയാൽ) ആണ്. കൊച്ചി…

ഹേമ കമ്മിറ്റിയില്‍ ചര്‍ച്ചയില്ല, സഭയ്ക്ക് അപമാനം, കൗരവ സഭയെന്ന് വിഡി സതീശന്‍

  തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്തില്ലാ എന്ന് പറഞ്ഞാല്‍, അത് സഭക്ക് നാണക്കേടാണെന്നും വിഡി സതീശന്‍…