Sun. Aug 3rd, 2025

വയനാട് ദുരന്തം അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി ; ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

വയനാട്: പുത്തുമലയിൽ എത്തി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കൂട്ട സംസ്‌കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. സംസ്‌കരിച്ചവരുടെ എണ്ണവും ഇനി എത്ര മൃതശരീരം കിട്ടാനുണ്ട് തുടങ്ങിയ വിവരങ്ങളും ടി. സിദ്ദിഖ് എംഎൽഎയിൽ…

സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷനകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍…

ആശ ലോറന്‍സിൻ്റെ ഹർജി തള്ളി, എം എം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ തീരുമാനം

കൊച്ചി: മരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട്  മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുണിൻ്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കളമശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം…

ആനയുടെ ആക്രമണം; ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന് ഗുരുതര പരിക്ക്

തൃശ്ശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ആനക്കോട്ടയിലെ ഗോപീകൃഷ്ണൻ എന്ന ആനയുടെ രണ്ടാം പാപ്പാനാണ് പരിക്കേറ്റത്. കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പാപ്പാനെ തട്ടിയിട്ടാണ് ആന ആക്രമിച്ചത്. രാവിലെ ആനയ്ക്ക് വെള്ളവുമായി എത്തിയ ഉണ്ണികൃഷ്ണനെ ആന പെടുന്നനെ…

മന്ത്രിമാറ്റം; എൻസിപിയിൽ അതൃപ്തി, മുഖ്യമന്ത്രിക്കു വീണ്ടും കത്ത് നൽകി തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: മന്ത്രിമാറ്റം സംബന്ധിച്ച കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തീരുമാനം വൈകുന്നതിൽ എൻസിപിയിൽ അതൃപ്തി. എൻസിപി സംസ്ഥാനാധ്യക്ഷൻ പി സി ചാക്കോയ്ക്കു പിന്നാലെ, മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന തോമസ് കെ തോമസ് എംഎൽഎ മുഖ്യമന്ത്രിക്കു വീണ്ടും കത്ത് നൽകി. മന്ത്രിയെ നിശ്ചയിക്കാനുള്ള ഘടകകക്ഷിയുടെ അവകാശത്തിൽ പുറത്തുനിന്ന്…

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി വിധിക്ക് തൽക്കാലം സ്റ്റേയില്ല, സംസ്ഥാന സർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാവ്…

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി; ഒപ്പം മല്ലികാർജുൻ ഖാർ​ഗെയും

കൽപ്പറ്റ: വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ഒപ്പം വന്നിട്ടുണ്ട്. ബത്തേരി സെൻ്റ് മേരീസ് കോളേജ് ​ഗ്രൗണ്ടിലെത്തിയ രാഹുൽ ​ഗാന്ധി കാർ മാർ​ഗം താമസസ്ഥലത്തെത്തേക്ക് പോകും. നിരവധി പേരാണ് രാഹുലിനെ വരവേൽക്കാൻ ​ഗ്രൗണ്ടിൽ തടിച്ചുകൂടിയത്.…

കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പാലക്കാട്: കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. കീഴ്പടം കുമാരൻ നായരുടെ ശിഷ്യനാണ് അദ്ദേഹം. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാന വേഷങ്ങളിൽ അറിയപ്പെടുന്ന നടനാണ്.…

ബെംഗളൂരുവിൽ മഴ; 20 വിമാന സർവീസുകൾ വൈകി, സ്കൂളുകൾക്ക് അവധി

ബെംഗളൂരു: മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ബെംഗളൂരു നഗര…

ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി എത്തിയാണ് പ്രദീപിന്റെ പത്രിക സമർപ്പണം.എന്‍ഡിഎ സ്ഥാനാര്‍ഥി കെ…