Fri. May 23rd, 2025

യുഎസ് തിരഞ്ഞെടുപ്പ്: ഡോണാള്‍ഡ് ട്രംപിന് മുന്നേറ്റം

  വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് മുന്നേറ്റം. 210 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് 113 ഇലക്ടറല്‍ വോട്ടുകള്‍ നേടി. ഫലമറിഞ്ഞ 22 സംസ്ഥാനങ്ങളില്‍ 14…

കള്ളപ്പണം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി പരിശോധന

  പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍…

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ്

  ഭോപ്പാല്‍: സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ഇത ്‌സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ഘട്ടത്തിലാണ് ഇത് ബാധകമാകുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമാകുമെന്നാണ് റിപ്പോര്‍ട്ട്.…

ആന എഴുന്നള്ളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി

  തിരുവനന്തപുരം: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാനാകൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നും ശുപാര്‍ശയുണ്ട്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത…

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് സ്ത്രീയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

  അള്‍ജിയേഴ്‌സ്: പാരിസ് ഒളിമ്പിക്‌സിനിടെ ഒരുപാട് ചര്‍ച്ചയായ വിഷയമായിരുന്നു അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫിന്റെ ലിംഗഭേദം സംബന്ധിച്ച്. താരം പുരുഷനാണെന്ന് വാദിച്ച് സ്ത്രീകളുടെ ബോക്‌സിങ്ങില്‍ പങ്കെടുക്കുന്നതിനെ ഒരുപാട് പേര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വനിതകളുടെ 66 കിലോ വിഭാഗത്തില്‍ പങ്കെടുക്കുകയും സ്വര്‍ണം…

‘ഇനി മത്സരിക്കില്ല’; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ശരദ് പവാര്‍

  മുംബൈ: ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി എന്‍സിപി നേതാവ് ശരദ് പവാര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മുമ്പോട്ട് പോകുമെന്നും ശരദ് പവാര്‍ ചൊവ്വാഴ്ച ബരാമതിയില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു.…

ലോറന്‍സ് ബിഷ്‌ണോയുടെ ചിത്രമുള്ള ടീ-ഷര്‍ട്ട് വില്‍പ്പനക്ക് വെച്ച് മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും; വിമര്‍ശനം

  മുംബൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രം പതിച്ച ടി-ഷര്‍ട്ട് ഓണ്‍ലൈനില്‍ വില്‍പനക്ക് വെച്ചതില്‍ പ്രതിഷേധം ഉയരുന്നു. പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ടിലും മീഷോയിലുമാണ് ടി-ഷര്‍ട്ട് വില്‍പനക്ക് വെച്ചത്. ബിഷ്‌ണോയിയുടെ…

പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി

  കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം പൂര്‍ത്തിയായി. യാത്രയയപ്പ്…

താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചു; ഇറാനിയന്‍ ദമ്പതിമാര്‍ അറസ്റ്റില്‍

  ലഖ്നൗ: ആഗ്രയില്‍ താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചതിന് ഇറാനിയന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. താജ്മഹലിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നമസ്‌കരിച്ചെന്ന് കാണിച്ച് ഹിന്ദു വിഭാഗത്തില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താജ്മഹലിന്റെ കിഴക്കന്‍ ഗേറ്റിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിനകത്താണ് ഇറാനിയന്‍…

കൊല്ലപ്പെടുന്നതിന്റെ മൂന്നു ദിവസം മുമ്പുവരെ സിന്‍വാര്‍ ഭക്ഷണം കഴിച്ചിരുന്നില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ഗാസ: ഹമാസ് തലവനായിരുന്ന യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്രായേലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒക്ടോബര്‍ 16നാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. മരിക്കുന്നതിന്റെ 72 മണിക്കൂര്‍…