Sat. Sep 13th, 2025

അഴിമതിക്കാരെ സഹായിക്കാൻ വിവരാവകാശ നിയമത്തിൽ വെള്ളം ചേർത്തു: രാഹുൽ

ന്യൂഡൽഹി: അഴിമതിക്കാരെ സഹായിക്കുവാനാണ് വിവരാവകാശ നിയമത്തിൽ ബി.ജെ.പി. വെള്ളം ചേർക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ‘ഇന്ത്യയിൽ മോഷണം നടത്തുന്നതിനു അഴിമതിക്കാരെ സഹായിക്കുന്നതിനാണ് കേന്ദ്രസർക്കാർ നീക്കം, അഴിമതിക്കെതിരെ ശബ്ദമുയർ‌ത്തുന്നവരെപ്പോലും ഇപ്പോൾ കാണാനില്ലെന്നത് അസാധാരണമാണെന്നും,’ രാഹുൽ ട്വിറ്ററിൽ കുറിച്ചു. സർക്കാർ വിവരാവകാശ…

ഇൻസ്റ്റഗ്രാമിന്റെ ലൈക്കുകൾ അദൃശ്യമാകുന്ന പുതിയ ഫീച്ചറിനെതിരെ വിതുമ്പി മോഡൽ

മെല്‍ബണ്‍: ലൈക്കുകൾ കൊണ്ട് പണം സമ്പാദിച്ചിരുന്ന മോഡലിനെയാണ്, ലൈക്കുകള്‍ അദൃശ്യമാകുന്ന ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ വെട്ടിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ മോഡലായ ഓസ്ട്രേലിയ സ്വദേശിയായ മികയേല തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ താൻ പങ്കുവച്ച വീഡിയോയിൽ മികയേല വിതുമ്പുകയും കരയുകയും ചെയ്യുന്നുണ്ട്. ഹൃദയഭേദകമാണ്…

ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഗതാഗത തിരക്ക് കുറയ്ക്കാന്‍ പുതിയ ഫെറി സര്‍വീസ്

ദുബായ്: മുപ്പത്തിയഞ്ച് മിനുട്ടുകൊണ്ട്, ദുബായിയില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള ഫെറി സര്‍വീസ് ആരംഭിച്ചു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ.) നേതൃത്വത്തില്‍ ദിനവും 42 സര്‍വീസുകളായിരിക്കും നടത്തുക. 125 പേര്‍ക്കായിരിക്കും ഒരു യാത്രയില്‍ ഇരിക്കാനുള്ള സൗകര്യമുണ്ടാവുക. ദുബായിക്കും ഷാര്‍ജക്കും ഇടയിലെ…

സംഘപരിവാര്‍ ഭീഷണി: അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:   ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടർന്ന് സംഘപരിവാർശക്തികളുടെ ഭീഷണി നേരിടുന്ന സംവിധായകൻ അടൂരിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. “സംഘപരിവാറിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചത് ധീരമായ നിലപാടാണ്, എല്ലാവരെയും ഭയപ്പെടുത്തലാണ് സംഘപരിവാറിന്റെ ഉദ്ദേശ്യം. അതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് ഇത്തരം…

വാട്ട്സാപ്പിലെ ചിത്രങ്ങൾ വിശ്വസിക്കേണ്ട; അത്, ചന്ദ്രയാൻ-2 എടുത്തതല്ല

ഐ.എസ്.ആർ.ഒ. ഈ അടുത്തകാലത്തു വിക്ഷേപിച്ച ഉപഗ്രഹമാണ്, ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാന്‍-2. എന്നാൽ, ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടതാണെന്ന വ്യാജേന ചന്ദ്രയാൻ-2 പകർത്തിയ ഭൂമിയുടെ പടമായി, പല ചിത്രങ്ങളും ഇന്ന്, വാട്ട്സാപ്പിൽ പ്രചരിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍, ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന…

യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തുകേസ് പ്രതികളായ ഒമ്പതു പേർക്കു കൂടി സസ്‌പെന്‍ഷൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ഒമ്പതു പേരെക്കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നിലവിൽ, എസ്.എഫ്.ഐ. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസിലെ പോലീസ് സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയായ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ 19…

ബി.സി.സി.ഐ. ഇടപെട്ടു; വിസ ലഭിച്ച മുഹമ്മദ് ഷമിക്കിനി യു.എസ്സിലേക്ക് പറക്കാം

ന്യൂഡല്‍ഹി: ഭാര്യ നൽകിയ കേസിനെ തുടർന്ന്, യു.എസ്.വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക്, ഇനി തടസങ്ങളൊന്നുമില്ല. ബി.സി.സി.ഐ. ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷമിയ്ക്ക് വിസ അനുവദിച്ചു. ഷമിയ്ക്കെതിരെ ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവുമുള്‍പ്പെടെയുള്ള കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ്,…

യു.എസ്: ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി തുളസി ഗബ്ബാർഡ് ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്തു

വാഷിങ്‌ടൺ:   2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെരായി വിവേചനപരമായ നടപടികൾ എടുത്ത് അവരുടെ അഭിപ്രായസ്വാതന്ത്യ്രത്തിലുള്ള അവകാശം നിഷേധിച്ചതിന്, ഡെമോക്രാറ്റിക് രാഷ്ട്രപതി സ്ഥാനാർത്ഥിയും യു.എസ് കോൺഗ്രസ്സിന്റെ ആദ്യത്തെ ഹിന്ദു അംഗവുമായ തുളസി ഗബ്ബാർഡ്, കുറഞ്ഞത് 50 ദശലക്ഷം യു.എസ്. ഡോളറിനായി ഗൂഗിളിനെതിരെ കേസ്…

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള: ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍

ഷാനു സമദ് കഥയെഴുത്തും സംവിധാനവും നിർവ്വഹിച്ച് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീർ നിര്‍മ്മിച്ച ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുകയാണ്. ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹന്‍ലാലാലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലർ അവതരിപ്പിച്ചത്.…

ഡിഫന്‍സ് സെക്യൂരിറ്റി കമ്പനി ലോക്ഹീഡ് മാര്‍ട്ടിനും കൊച്ചിയിലെ ശാസ്ത്ര റോബോട്ടിക്സും ധാ‍രണാപത്രം ഒപ്പുവെച്ചു

കൊച്ചി: യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന് അനുമതി ലഭിച്ചു. എയ്‌റോസ്‌പേസ്, ഡിഫന്‍സ് സെക്യൂരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായാണ് ഇത് സംബന്ധിച്ച് ശാസ്ത്ര റോബോട്ടിസ് ധാരണാപത്രം ഒപ്പിട്ടത്. ആലപ്പുഴ സ്വദേശികളായ ആരോണിനും അഖിലും ഇടുക്കി…