Sun. Apr 27th, 2025

അഡീ. ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ അധിക്ഷേപവുമായി എന്‍ പ്രശാന്ത്

  കോഴിക്കോട്: ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്. തനിക്കെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് രംഗത്തെത്തി. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത്, അദ്ദേഹത്തിനെതിരെ…

റാണ അയ്യൂബിന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികള്‍; വധഭീഷണിയും അശ്ലീല സന്ദേശവും

  ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികള്‍. ഹിന്ദുത്വ നൈറ്റ് എന്ന അക്കൗണ്ടിലൂടെയാണ് അവരുടെ ഫോണ്‍ നമ്പര്‍ പങ്കുവെക്കപ്പെട്ടത്. തുടര്‍ന്ന് റാണ അയ്യൂബിനെതിരെ വധഭീഷണി ഉള്‍പ്പടെ വന്നിട്ടുണ്ട്. മുംബൈ പൊലീസിനെ ടാഗ് ചെയ്ത് റാണ അയ്യൂബ്…

സെലന്‍സ്‌കിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചു; മസ്‌കും പങ്കെടുത്തതായി റിപ്പോര്‍ട്ട്

  വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായതായി റിപ്പോര്‍ട്ട്. 25 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ കോളില്‍ മസ്‌കും ഉണ്ടായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപ് ഭരണകൂടത്തില്‍…

ഇസ്രായേല്‍ വംശഹത്യ; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 44 ശതമാനവും കുട്ടികള്‍

  ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ 70 ശതമാനത്തോളം പേര്‍ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ 44 ശതമാനവും കുട്ടികളാണ്.…

ഹമാസ് നേതാക്കള്‍ രാജ്യം വിടണം; ഖത്തര്‍

  ദോഹ: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം 10 ദിവസം മുന്‍പാണ് അഭ്യര്‍ഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു…

കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ട്; സമ്മതിച്ച് ജസ്റ്റിന്‍ ട്രൂഡോ

  ഒട്ടാവ: കാനഡയില്‍ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍, മുഴുവന്‍ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ച് ട്രൂഡോ രംഗത്തെത്തുന്നത്. കനേഡിയന്‍ സര്‍ക്കാര്‍ സിഖ് വിഘടനവാദികള്‍ക്ക് അഭയം നല്‍കുന്നെന്ന ഇന്ത്യയുടെ…

തഹസില്‍ദാര്‍ പദവിയില്‍നിന്ന് മാറ്റണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ; ദിവ്യയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയിലേയ്ക്ക്

  കോന്നി: തഹസില്‍ദാര്‍ പദവയില്‍നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് അപേക്ഷ നല്‍കി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസില്‍ദാല്‍ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയര്‍…

ദുബൈ രാജകുമാരന്‍ ചമഞ്ഞ് 2.5 മില്യണ്‍ ഡോളര്‍ തട്ടി; പ്രതിക്ക് 20 വര്‍ഷം തടവ്

  വാഷിങ്ടണ്‍: ദുബൈ രാജകുമാരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ക്ക് തടവുശിക്ഷ. ലബനീസ് പൗരനായ അലെക്സ് ജോര്‍ജസ് ടന്നൗസ് ആണ് യുഎഇ രാജകുടുംബാംഗമാണെന്ന് അവകാശപ്പെട്ട് അമേരിക്കയില്‍ വന്‍ തട്ടിപ്പ് നടത്തിയത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരനായ ഇയാള്‍ക്ക് സാന് അന്റോണിയോയിലെ യുഎസ് ഫെഡറല്‍…

ഗാസയിലും ലബാനാനിലും ഇസ്രായേലിന്റെ വ്യോമാക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു

  ഗാസ/ബെയ്‌റൂത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100 പേരെ ഇസ്രായേല്‍ അധിനിവേശസേന ബോംബിട്ട് കൊലപ്പെടുത്തി. ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍…

പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണം; യുപി വനിത കമ്മീഷന്‍

  ലഖ്നൗ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍. ഒക്ടോബര്‍ 28ന് നടന്ന ഉത്തര്‍പ്രദേശ് വനിത കമ്മീഷന്റെ യോഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനായി നല്‍കിയ നിര്‍ദേശങ്ങളാണിവ. പൊതു ഇടങ്ങളില്‍…