Mon. Apr 21st, 2025

വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാന്‍ കൊലയാളി 30 മിനിറ്റ് കാത്തുനിന്നു

  മുംബൈ: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബ സിദ്ധിഖിയെ വെടിവെച്ച ശേഷം മരണമുറപ്പാക്കാന്‍ ആശുപത്രിയില്‍ അരമണിക്കൂര്‍ നേരം കാത്തുനിന്നതായി കൊലയാളിയുടെ മൊഴി. മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു സിദ്ധിഖിയെ പ്രവേശിപ്പിച്ചത്. വെടിവെപ്പിനു ശേഷം വസ്ത്രം മാറ്റി ശിവകുമാര്‍ ഗൗതം ആശുത്രിയിലെത്തി 30…

വഖഫ് ബോര്‍ഡ് നടത്തുന്നത് ‘ലാന്‍ഡ് ജിഹാദ്’: കേന്ദ്ര മന്ത്രി ശോഭ കരന്തലജെ

  കൊച്ചി: കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭാ കരന്തലജെ. പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍…

2019ന് ശേഷം കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനം കുറഞ്ഞെന്ന് അവകാശപ്പെട്ട് കേന്ദ്രം

  ന്യൂഡല്‍ഹി: 2019ന് ശേഷം ജമ്മു കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കൗണ്‍സിലിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ്…

ഗാസ വംശഹത്യ; ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് തുര്‍ക്കി

  അങ്കാറ: ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്. അസര്‍ബൈജാനില്‍ നിന്നുള്ള വിമാന യാത്രയ്ക്കിടയില്‍ എര്‍ദോഗാന്‍ ഒരു മാധ്യമപ്രവര്‍ത്തകനോടാണ് ഇക്കാര്യം…

വൈഎസ്ആര്‍ കോണ്‍ഗ്രസ് അനുഭാവികള്‍ക്കെതിരെ ആന്ധ്രാ സര്‍ക്കാര്‍; ഒരാഴ്ചയ്ക്കിടെ 147 കേസുകളും 49 അറസ്റ്റും

  അമരാവതി: പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വ്യപകമായി അടിച്ചമര്‍ത്തി ആന്ധ്രാ സര്‍ക്കാര്‍. തെലുങ്ക് ദേശം പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാരെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു എന്ന് ആരോപിച്ചാണ് നടപടി. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുഭാവികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. നവംബര്‍…

ഇപിയോട് എന്തിന് വിശദീകരണം ചോദിക്കണം; എംവി ഗോവിന്ദന്‍

  കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യങ്ങള്‍ ഇന്നലെ വ്യക്തമാക്കിയതാണ്. അദ്ദേഹം എഴുതിയതല്ല എന്ന് ജയരാജന്‍ പറഞ്ഞു. ഇനി എന്തിനാണ് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കേണ്ടതെന്നും…

തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം; നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി

  ചെന്നൈ: തമിഴ്നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. മുന്‍കൂര്‍ ജാമ്യം തേടി നടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. നവംബര്‍ മൂന്നിന്…

‘മോദി പെരുമാറുന്നത് ഗുജറാത്ത് പ്രധാനമന്ത്രിയെപ്പോലെ, ഈ മോഡല്‍ അപകടകരം’; രേവന്ത് റെഡ്ഡി

  ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസ് വഴി ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു എന്നും അദ്ദേഹം ആരോപിച്ചു. ‘മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.…

മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖല; സീപ്ലെയിന്‍ പദ്ധതിക്കെതിരെ വനംവകുപ്പ്

  ഇടുക്കി: സീ പ്ലെയിന്‍ പദ്ധതിയില്‍ ഇടുക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി വനംവകുപ്പ്. പദ്ധതി മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്തിന്റെ ലാന്റിങ് സോണ്‍ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങള്‍ക്ക് സമീപത്തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.…

സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്; പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി

  കോഴിക്കോട്: തുടര്‍ച്ചയായ അഞ്ചാംദിനവും സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 3,600 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 110 രൂപ കുറഞ്ഞ് 6,935 രൂപയിലുമെത്തി. 59,640 വരെ…