Mon. Apr 21st, 2025

മുനമ്പത്തേത് വഖഫ് ഭൂമി, അഡ്ജസ്റ്റുമെന്റുകള്‍ക്കുള്ളതല്ല; സമസ്ത

  കോഴിക്കോട്: തീരദേശ മേഖലയായ മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്‌വൈഎസ് സെക്രട്ടറി…

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; ഹൈക്കോടതി

  മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗമായി കണക്കാക്കാമെന്നും ഇത്തരം അവസരങ്ങളില്‍ നിയമപരിരക്ഷ നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ 10 വര്‍ഷത്തെ കഠിന തടവിന് വിധിച്ച കീഴ്‌കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.…

ഹൈദരാബാദില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍; തീരുമാനവുമായി തെലങ്കാന സര്‍ക്കാര്‍

  ഹൈദരാബാദ്: നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ ട്രാഫിക് വോളന്റിയര്‍മാരായി നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി. ഹൈദരാബാദില്‍ വര്‍ധിച്ചുവരുന്ന ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. നിയമലംഘനങ്ങള്‍ തടയാന്‍ ട്രാഫിക് സിഗ്‌നലുകളില്‍ ഹോം…

ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍

  ടെഹ്റാന്‍: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി…

വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ അമേരിക്കയുടെ ആരോഗ്യ സെക്രട്ടറി

  വാഷിങ്ടണ്‍: വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ചുമതല നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി…

മസ്‌ക് ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്

  ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ദ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും കൂടിക്കാഴ്ച…

വിഷപ്പുകയില്‍ മുങ്ങി ഡല്‍ഹി; ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം

  ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു. നഗരത്തില്‍ പുകമഞ്ഞ് വ്യാപകമായതിനെ തുടര്‍ന്ന് ഗതാഗതത്തിനും വിമാന സര്‍വീസുകള്‍ക്കും തടസം നേരിടുന്നുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക്…

ട്രെയിന്‍ ടിക്കറ്റില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം പെരുവഴിയില്‍

  കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല; കേന്ദ്രം

  തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് കത്തുനല്‍കി. കേരളത്തിന്റെ കൈയില്‍ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ…

ഫലസ്തീനിനെ അടിസ്ഥാനമാക്കിയുള്ള സെമിനാര്‍ റദ്ദാക്കി ഗുരുഗ്രാം സര്‍വകലാശാല

  റാഞ്ചി: ഹരിയാനയിലെ ഗുരുഗ്രാം സര്‍വകലാശാലയില്‍ ഫലസ്തീനിനെ അടിസ്ഥാനമാക്കി നടത്താനിരുന്ന സെമിനാര്‍ റദ്ദാക്കി. ഗുരുഗ്രാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് പബ്ലിക് പോളിസി വിഭാഗം ആഗോളതലത്തില്‍ നടത്താനിരുന്ന സെമിനാറാണ് റദ്ദാക്കിയത്. നവംബര്‍ 12നാണ് യൂണിവേഴിസിറ്റി, സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ…