Mon. Sep 22nd, 2025

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ മുങ്ങി മരണം: സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും അറസ്റ്റില്‍

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും പിടിയില്‍. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍…

യുപിയില്‍ ക്ലാസില്‍ കിടന്നുറങ്ങിയ അധ്യാപികയ്ക്ക് വീശിക്കൊടുത്ത് കുഞ്ഞുങ്ങള്‍; വിഡിയോ വൈറല്‍

  അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ അധ്യാപിക ക്ലാസ് മുറിയില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ക്ലാസ് മുറിയിലെ തറയില്‍ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികക്ക് വീശിക്കൊടുക്കാന്‍ കുട്ടികളെയും നിര്‍ത്തിയിട്ടുണ്ട്. അലിഗഡിലെ ധനിപൂര്‍ ബ്ലോക്കിലെ ഗോകുല്‍പൂര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സംഭവം പുറത്തറിഞ്ഞതോടെ…

കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കളെ നാടുകടത്താന്‍ ഒരുങ്ങി അമേരിക്ക; ഇന്ത്യന്‍ വംശജര്‍ക്കടക്കം ഭീഷണി

  വാഷിങ്ടണ്‍: നിയമപരമായി കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കളെ നാടുകടത്താന്‍ ഒരുങ്ങി അമേരിക്ക. 2.5 ലക്ഷത്തോളം വരുന്ന പൗരത്വമില്ലാത്ത 21 വയസ്സ് തികയുന്നവരെയാണ് നാടുകടത്തുക. നാടുകടത്തല്‍ ഭീഷണി നേരിടുന്നവരില്‍ ഏറേയും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. രക്ഷിതാക്കള്‍ക്കൊപ്പം യുഎസിലേക്ക് താത്കാലിക വര്‍ക്ക് വിസയില്‍…

തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെപ്പ്; വെടിയുതിര്‍ത്ത യുവതി രക്ഷപ്പെട്ടു

  തിരുവനന്തപുരം: വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയില്‍ സ്ത്രീക്ക് നേരെ വെടിവെപ്പ്. എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ കൈക്ക് പരിക്കേറ്റ ഷിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കൊറിയര്‍ നല്‍കാനെന്ന് പറഞ്ഞ്…

റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈലിന്റെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈല്‍ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മിസൈലിന്റെ റഷ്യന്‍ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കര്‍മാര്‍ തുറക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ കരാര്‍ പ്രകാരം ഇന്ത്യക്ക് കൈമാറുന്ന മിസൈല്‍ ഘടകങ്ങള്‍, കോഡുകള്‍, സാങ്കേതിക…

പ്രതീക്ഷയോടെ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു

  ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കായി ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും. നാവികസേനയെ കൂടാതെ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളും ശനിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. ഡ്രഡ്ജര്‍…

‘അന്ത്യ അത്താഴത്തെ അനുസ്മരിച്ചുള്ള സ്‌കിറ്റ് മതനിന്ദ’; ഇടതുപക്ഷക്കാര്‍ ഒളിമ്പിക്‌സിനെ ഹൈജാക്ക് ചെയ്‌തെന്നും കങ്കണ

  ന്യൂഡല്‍ഹി: ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം അന്ത്യ അത്താഴത്തെ അനുസ്മരിച്ച് പാരീസ് ഒളിമ്പിക്‌സില്‍ അവതരിപ്പിച്ച സ്‌കിറ്റ് മതനിന്ദയെന്ന് ബിജെപി എംപി കങ്കണ റാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അവസാന അത്താഴത്തെ മോശമായി ചിത്രീകരിക്കുന്ന സ്‌കിറ്റില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയതിലൂടെ പാരീസ്…

സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ്സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. രണ്ട്…

സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. സെന്‍ട്രല്‍ ഡെപ്യൂട്ടി കമീഷണര്‍ എം ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. അപകടസ്ഥലത്ത്…

Health Minister Veena George confirms four more negative Nipah virus test results in the latest update

നിപ: 4 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

തിരുവനന്തപുരം: നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതുതായി ഏഴ് പേരാണ് അഡ്മിറ്റായത്. ആകെ എട്ട് പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ്…