Mon. Sep 22nd, 2025
Kerala Introduces Mobile Dialysis Units Health Minister Veena George Announces

മുണ്ടക്കൈ ദുരന്തം: 154 മൃതദേഹങ്ങള്‍ കൈമാറി-വീണാ ജോര്‍ജ്

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 154 പേരുടെ മൃതദേങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 256 പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതശരീര ഭാഗങ്ങള്‍ അടക്കമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ശരീരഭാഗങ്ങളുടെ ജനിതക സാമ്പിളുകള്‍…

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചത് 250 ലേറെ പേർ

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 250 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത…

ചൂരൽമലയിലും അട്ടമലയിലും വൈദ്യുതി പുനസ്ഥാപിച്ച് കെഎസ്ഇബി

കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം ചൂരൽമല ടൗൺ വരെ പുനസ്ഥാപിച്ചതിന് പിന്നാലെ ഉരുൾപൊട്ടലിൽ നാശം വിതച്ച അട്ടമലയിലും ഏറെ ശ്രമങ്ങൾക്കൊടുവിൽ വൈദ്യുതി പുനസ്ഥാപിച്ച് കെഎസ്ഇബി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി…

മുണ്ടക്കൈ ദുരന്തം: യൂസഫലിയും രവി പിള്ളയും കല്യാണരാമനും 5 കോടി വീതം നല്‍കും

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പോര്‍ട്ട്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നാസറിന് നഷ്ടപ്പെട്ടത് കുടുംബത്തിലെ 40 പേരെ

  മേപ്പാടി: ഉരുള്‍പൊട്ടലില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല്പതോളം പേരെയാണ് മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്. രണ്ടു സഹോദരിമാരും അനിയനും അവരുടെ മക്കളും അടക്കം പതിനേഴു പേര്‍, ഭാര്യയുടെ കുടുംബത്തില്‍പ്പെട്ട ഏഴുപേര്‍, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരെയാണ്…

‘റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്ത ദിവസം രാവിലെ ആറുമണിക്ക്’; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്ക് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പഴിചാരലിന്റെ ഘട്ടമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെത് കാലാവസ്ഥാ മുന്നറിയിപ്പ് മാത്രമായിരുന്നു. വസ്തുതകള്‍ എല്ലാവര്‍ക്കും…

മുണ്ടക്കൈ ദുരന്തം: ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ്

  കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പുകളില്‍ പുറത്തുനിന്നെത്തുന്ന ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെ ഏത് സാധനത്തിന് കുറവുണ്ടെങ്കിലും പരിഹരിക്കാന്‍ പുറത്തു നിന്നുള്ള സംവിധാനം…

മരണപ്പുഴയായി ചാലിയാര്‍: ഇതുവരെ കണ്ടെത്തിയത് 80 തോളം മൃതദേഹങ്ങള്‍, ആകെ മരണം 200

  മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആകെ മരണം 200 ആയി. ചാലിയാര്‍ പുഴയില്‍ നിന്നും 80 തോളം മൃതദേഹങ്ങള്‍ കണ്ടെത്തി. 94 മൃതദേഹം തിരിച്ചറിഞ്ഞു. ദുരന്തമുഖത്ത് രക്ഷാദൗത്യം ശക്തമാക്കിയിരിക്കുകയാണ്. മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. സൈന്യം…

മുണ്ടക്കൈ ദുരന്തം: കാണാതായവര്‍ 225 പേര്‍

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. അതേസമയം, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത 10 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി. 10 ആംബുലന്‍സുകള്‍ വീതമുള്ള ബാച്ചുകളായി മൃതദേഹങ്ങള്‍ മുഴുവന്‍ മേപ്പാടിയിലെത്തിക്കും.…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നോവായി രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട പ്രജീഷ്

  മേപ്പാടി: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കൈയില്‍ ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സ്വന്തം വീട്ടുകാരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവര്‍ത്തനത്തിനായി പോയതായിരുന്നു പ്രജീഷ്. എന്നാല്‍ പിന്നാലെയെത്തിയ രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ പ്രജീഷിന്റെ ജീവനും നഷ്ടമാവുകയായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടിയപ്പോള്‍…