Sun. Sep 21st, 2025

ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യം; മുന്നറിയിപ്പ് നല്‍കി പോലീസ്

  മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ച് മേപ്പാടി പോലീസ്. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും…

പഞ്ചാബി ഹൗസ് നിർമാണത്തിലെ പിഴവ്; നഷ്ടപരിഹാരമായി ഹരിശ്രീ അശോകന് ലഭിക്കുക 17.83 ലക്ഷം

കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ വീട് നിർമാണത്തിലുണ്ടായ ഗുരുതര പിഴവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. 17,83,641 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവ്. നടന്റെ ‘പഞ്ചാബി ഹൗസ്’ എന്ന വീടിനാണ് നിർമാണ അപാകത…

വയനാട് ദുരന്തം; മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടു നൽകിയെന്ന് മന്ത്രി വീണ ജോർജ്

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസ ഹാൾ വിട്ടുനൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ചുളിക്ക മദ്രസ ഹാളാണ് വിട്ടുനൽകിയത്.  ആവശ്യമെങ്കിൽ ഇവിടെ പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി സമൂഹമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ട…

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു

  മേപ്പാടി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ദിവസമാണ് രാഹുലും പ്രിയങ്കയും വയനാട്ടില്‍ എത്തിയത്. വയനാട്ടില്‍ സംഭവിച്ചത് ഭീകരമായ ദുരന്തമാണെന്നാണ്…

വയനാടിന് കൈത്താങ്ങ്; കുടുക്കപ്പൊട്ടിച്ച് നാലാം ക്ലാസ്സുകാരന്‍ നല്‍കിയത് 10,333 രൂപ

  തൃശ്ശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒത്തൊരുമയോടെ കൈത്താങ്ങാവുകയാണ് മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന രീതിയില്‍ സംഭാവന ചെയ്തവരും ഏറെയാണ്. സിനിമാ താരങ്ങളും വ്യവസായികളും മാത്രമല്ല, കൊച്ചുകുട്ടികള്‍ മുതല്‍ അവരുടെ കുഞ്ഞുസമ്പാദ്യവും വയനാട്ടിലെ ദുരന്തഭൂമിയിലെ മനുഷ്യര്‍ക്കായി മാറ്റിവെക്കുകയാണ്.…

ഉരുള്‍പൊട്ടല്‍: തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും

  മേപ്പാടി: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌ക്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി…

Kerala Introduces Mobile Dialysis Units Health Minister Veena George Announces

ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രത്യേക പദ്ധതി

  മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ്. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ…

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ ഇന്ത്യക്കായെന്ന് യുഎൻ

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡൻ്റ് ഡെന്നിസ് ഫ്രാന്‍സിസ്.  കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വെറും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാൻ…

r bindhu

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: നാഷണല്‍ സര്‍വീസ് സ്കീം 150 വീടുകള്‍ നിര്‍മിച്ച് നല്‍കും

  മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീം 150 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. സര്‍വകലാശാലകളിലെയും സ്കൂളുകളിലെയും സെല്ലുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. അതേസമയം, കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയിൽനിന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെ രക്ഷാപ്രവർത്തകർ…

കുടുംബത്തിലെ 10 പേരെ ദുരന്തം കവര്‍ന്നു; ഇനി അവന്തിക മാത്രം

  മേപ്പാടി: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മലപ്പുറം സ്വദേശിയും പ്രവാസിയുമായ സരിത കുമാറിന് നഷ്ടമായത് 10 ബന്ധുക്കളെയാണ്. സരിതയുടെ ചേച്ചിയുടെ വീട്ടില്‍ അന്തിയുറങ്ങിയ ബന്ധുക്കളും പരിസരവാസികളുമായ 10 പേരെ മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. എട്ടുവയസ്സുകാരി അവന്തിക മാത്രമാണ് ബാക്കിയായത്. സരിതയുടെ സഹോദരി രജിതയുടെ…