25 C
Kochi
Thursday, September 16, 2021
Home Authors Posts by web desk2

web desk2

778 POSTS 0 COMMENTS

ലോക്ക് ഡൗണ്‍ ലംഘനം വ്യാപകം; സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കുന്നതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.തീവ്രബാധിത മേഖലകളിലടക്കം ലംഘനം നടക്കുന്നുണ്ടെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും എല്ലാ അധികാരികളും...

അംഫാന്‍; ബം​ഗാ​ളി​നേ​യും ഒ​ഡീ​ഷ​യേ​യും സ​ഹാ​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ര്‍​ത്ഥ​ന

തി​രു​വ​ന​ന്ത​പു​രം: അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നേ​യും ഒ​ഡീ​ഷ​യേ​യും സ​ഹാ​യി​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളോ​ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​ക്കി​യ നാ​ശ ന​ഷ്ട​ത്തെ മ​റി​ക​ട​ക്കാ​ന്‍ ഇ​രു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ല്‍​കും.പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ പൊ​രു​തു​ന്ന​വ​ര്‍​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ച്‌ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി...

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷ കേന്ദ്രം മാറ്റല്‍; അപേക്ഷ നല്‍കിയത് പതിനായിരം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: എസ്എസ്എല്‍എസി, പ്ലസ്‍ ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയത് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് വിവിധ ജില്ലകളിലായി കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അനുമതി നല്‍കിയത്.അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പുതിയ കേന്ദ്രം അനുവദിക്കും. കണ്ടെയെന്‍മെന്‍റ് സോണിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ...

‘മരണം മരണമാണ്, മൂന്ന് നാലാവുന്നതോ നാല് അഞ്ചാവുന്നതോ അല്ല കാര്യം’: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയ ഖദീജ എന്ന സ്ത്രീ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.മഹാരാഷ്ട്രയില്‍ നിന്നും മൂന്ന് പേര്‍ക്കൊപ്പം ടവേര വാഹനത്തിലാണ് അവര്‍ വന്നത്. വരുമ്പോള്‍ തന്നെ അവര്‍ക്ക് കടുത്ത ക്ഷീണമുണ്ടായിരുന്നു. മകനാണ് അവരെ ചാവക്കാട് ആശുപത്രിയില്‍ എത്തിച്ചത്....

മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് ഇതര ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും കൊവിഡ് ഇതര ചികിത്സകളും ഉറപ്പാക്കും. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.ഇതോടെ ഒപികള്‍ നിശ്ചിത സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചു തുടങ്ങും. 45 മിനുട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും ശസ്ത്രക്രിയകള്‍ നടത്തുക. ടെലി മെഡിസിന്‍...

ആഗോള തലത്തില്‍ 24 മണിക്കൂറിനിടെ  4,853 കൊവിഡ് മരണങ്ങള്‍

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അമ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരമായി. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. 4,853 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 3,34,000. 28,044...

അംഫാന്‍ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തും 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും അംഫാന്‍ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആകാശ നിരീക്ഷണം നടത്തും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ ദുരിത ബാധിതമേഖലകളിലാവും ആദ്യം എത്തുക. തുടർന്ന് ഒഡീഷയിലേക്ക് തിരിക്കും. ഹെലികോപ്റ്ററിൽ മോദിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.ചുഴലിക്കാറ്റിൽ...

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍  ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്....

ബെവ്കോ വെയർഹൗസുകൾക്ക് പ്രവർത്തനം തുടങ്ങാമെന്ന് സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായി ബെവ്കോ വെയർ ഹൗസുകളോട് പ്രവർത്തനം തുടങ്ങാൻ സർക്കാർ നിർദ്ദേശിച്ചു. റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഇൻഡന്റ് ശേഖരിക്കാനും ലേബൽ മദ്യക്കുപ്പികളിൽ ഒട്ടിക്കാനുമാണ് നിർദ്ദേശം. പോലീസിന്റെ സാന്നിധ്യത്തിൽ ലോഡിറക്കാനും, കുടുംബശ്രീ പ്രവർത്തകരെ വെയർഹൗസിലെ പ്രവർത്തനങ്ങൾക്കായി നിയോ​ഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ബവ് ക്യൂ...

കൊവിഡ് ബാധിക്കുന്ന പോലീസുകാര്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ച് ഡല്‍ഹി പോലീസ്

ന്യൂ ഡല്‍ഹി: ഡല്‍ഹിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം ഒരു ലക്ഷത്തില്‍ നിന്ന് പതിനായിരം രൂപയായി  കുറച്ചു. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ഡല്‍ഹി പോലീസ് തന്നെയാണ് എന്നതുമാണ് തീരുമാനത്തിന് പിന്നില്‍. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം...