Fri. Sep 19th, 2025 2:13:37 PM

Author: Arun Ravindran

puthuvyppe LNG terminal

ചാരം മൂടിയ കനല്‍; പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ സമരം മുന്നോട്ട്‌

കൊച്ചി: കേരളത്തിലെ നിലനില്‍പ്പിനായുള്ള സമരങ്ങളില്‍ ഏറ്റവും കരുത്താര്‍ജ്ജിച്ച ഒന്നാണ്‌ കൊച്ചി നഗരത്തിനോട്‌ ചേര്‍ന്നു കിടക്കുന്ന വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പ്‌ ഐഒസി പ്ലാന്റ്‌ വിരുദ്ധ സമരം. പൊതുവെ സംസ്ഥാനത്ത്‌…

സിപിഎം- കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ അനിവാര്യം

കോട്ടയം: കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും പാര്‍ട്ടിയെ ആരും എഴുതിത്തള്ളേണ്ടെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം- കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്‌ അനിവാര്യമാണ്‌. ബിജെപിക്കെതിരേ മതേതരശക്തികള്‍ ഒന്നിക്കണമെന്നും…

Shani against Mullappally

മുല്ലപ്പള്ളിക്കെതിരേ കൂടുതല്‍ പേര്‍ രംഗത്ത്‌

ആലപ്പുഴ: സ്‌ത്രീവിരുദ്ധ പ്രസ്‌താവനയില്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസില്‍ നിന്നടക്കം കൂടുതല്‍ പേര്‍ വിമര്‍ശനവുമായി രംഗത്ത്‌. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വേട്ടക്കാരന്റേതാണെന്നും പീഡനക്കേസിലെ പ്രതികളെ രക്ഷിക്കുകയെന്നതാണ്‌ അദ്ദേഹത്തിന്റെ…

മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിക്കാനാകാത്ത സാഹചര്യമെന്ന്‌ ചെന്നിത്തല

തിരുവനന്തപുരം: മലയാളികള്‍ക്ക്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടക്കാനാകാത്ത സാഹചര്യമാണ്‌ ഇപ്പോഴുണ്ടായിരിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രി എല്ലാ കുറ്റങ്ങള്‍ക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും…

മുല്ലപ്പള്ളിക്കെതിരേ വനിതാകമ്മിഷന്‍ നടപടിയെടുക്കും

കൊച്ചി: സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നടപടിക്ക്‌ വനിതാകമ്മിഷന്‍. പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന്‌ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ…

മുല്ലപ്പള്ളിയുടെ ഉള്ളിലിരിപ്പ്‌ പുറത്തു വന്നുവെന്ന്‌ മന്ത്രി ശൈലജ

തിരുവനന്തപുരം: സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ്‌ പുറത്തു വന്നിരിക്കുന്നത്‌. ബലാത്സംഗം മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യമാണ്‌. അത്‌…

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അഭിമാനമുള്ള സ്‌ത്രീ മരിക്കുമെന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: പൊതുയോഗത്തില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുലിവാല്‌ പിടിച്ചു. ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീകള്‍ അഭിമാനമുള്ളവരാണെങ്കില്‍ മരിക്കുമെന്നാണ്‌ പ്രസ്‌താവന. സോളാര്‍കേസ്‌ മുന്‍നിര്‍ത്തി യുഡിഎഫിനെതിരേ…

കൊവിഡ്‌ ബാധിതനായ തമിഴ്‌നാട്‌ മന്ത്രി മരിച്ചു

ചെന്നൈ: തമിഴ്‌നാട്‌ കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ്‌ (72) അന്തരിച്ചു. ശനിയാഴ്‌ച രാത്രി വൈകിയായിരുന്നു അന്ത്യം. ഒക്‌റ്റോബര്‍ 13ന്‌ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. തഞ്ചാവൂരിലെ പാപനാശത്തു നിന്നുള്ള നിയമസഭാംഗമായിരുന്നു. പാപനാശത്ത്‌…

ആദ്യ ബോണ്ട്‌ ഷോണ്‍ കോണറി വെള്ളിത്തിരയില്‍ നിന്ന്‌ മാഞ്ഞു

സ്റ്റൈലും പ്രകടനമികവും കൊണ്ട്‌ ജെയിംസ്‌ ബോണ്ടിനെ അനശ്വരനാക്കിയ ഹോളിവുഡ്‌ താരം ഷോണ്‍ കോണറി (90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ജെയിംസ്‌ ബോണ്ട്‌ ചിത്രം ഡോക്‌റ്റര്‍ നോയിലൂടെ…

ഒരു വര്‍ഷത്തിനിടെ നാലാമത്തെ എംഡിയും പുറത്ത്‌; ഇന്‍കെലില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: ഇന്‍കെല്‍ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എം പി ദിനേശ്‌ ഐപിഎസിനെ പുറത്താക്കി. ഡയറക്‌റ്റര്‍ ബോര്‍ഡിന്റെ പരാതിയിലാണ്‌ സര്‍ക്കാര്‍ നടപടി. ശമ്പളവര്‍ധനവിനു വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ്‌ സര്‍ക്കാര്‍…