Wed. Jan 22nd, 2025

Author: Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

ട്രഷറികളിലും കെഎസ്ആര്‍ടിസിയിലും 2000-ത്തിന്റെ നോട്ടുകള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില്‍ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. 2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചതുകൊണ്ട് അവ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ട്രെഷറി വകുപ്പ്. 2,000ത്തിന്റെ…

‘ദൃശ്യം’ കൊറിയന്‍ ഭാഷയിലേക്ക്

മലയാള ചിത്രം ദൃശ്യം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്…

അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തിരികെയെത്തി

ഇടുക്കി: ചിന്നക്കനാലില്‍ നിന്നും പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ തിരികെയെത്തി. മുല്ലക്കുടിയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി കേരള വനാതിര്‍ത്തിയിലൂടെയാണ് അരിക്കൊമ്പന്റെ സഞ്ചാരം. രണ്ട്…

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍ തടഞ്ഞ് എംഎല്‍എ

കൊച്ചി: അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയല്‍ തടഞ്ഞ് പി വി ശ്രീനിജന്‍ എംഎല്‍എ. വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ല എന്നായിരുന്നു ജില്ലാ…

മണിപ്പൂര്‍ കലാപം; 121 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ 121 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ ഗുഡ് വില്‍ ചര്‍ച്ചാണ് പള്ളികളുടെ പട്ടിക…

ഇസ്രായേലിന്റെ സൈനികാക്രമണം; മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെറുസലേം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ ആക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ആക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ബലാട്ട അഭയാര്‍ഥി ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇസ്രായേലിന്റെ മിന്നലാക്രമണമുണ്ടായത്. പലസതീന്‍…

കണമലയില്‍ കാട്ടുപോത്തിന് വെടിയേറ്റിരുന്നതായി സംശയം

കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിന് വെടിയേറ്റിരുന്നതായി വനംവകുപ്പ്. നായാട്ടുകാര്‍ വെടിവച്ചതെന്നാണ് വനംവകുപ്പിന്റെ സംശയം. പോത്ത് ആക്രമണം നടത്തിയത് നായാട്ടുകാരുടെ വെടിയേറ്റതിന് ശേഷമെന്ന് വനംവകുപ്പ്.…

ചൂട് കൂടിയേക്കും; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെങ്കിലും ചൂടിന് ശമനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന്…

ട്രെയിന്‍ ഗതാഗത്തില്‍ ഇന്നും നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ നിയന്ത്രണം ഇന്നും തുടരും. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ട്രെയിനുകള്‍ പൂര്‍ണ്ണമായും രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ലോകമാന്യതിലക് കൊച്ചുവേളി…

താനൂര്‍ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമ്മീഷന്റെ കേസില്‍ കക്ഷിചേര്‍ന്ന് മുസ്ലിം ലീഗ്

താനൂര്‍: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റി മനുഷ്യാവകാശ കമീഷനില്‍…