ഭോപ്പാല്‍: സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ഇത ്‌സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ഘട്ടത്തിലാണ് ഇത് ബാധകമാകുക.
വനംവകുപ്പിലൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമാകുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പൊലീസ് സേനയിലും 30% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിലാണ് വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് എങ്കില്‍ ഇളവും സംസ്ഥാനം നല്‍കുന്നുണ്ട്.
ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വനിത വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കം. മുഖ്യമന്ത്രി കന്യാധാന്‍ യോജന എന്ന പേരില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട പദ്ധതിയും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയതും വിപുലവുമായ സ്ത്രീപക്ഷ സംരംഭം ലാഡ്ലി ബെഹ്ന യോജനയാണ്. ഇതിന് കീഴില്‍ യോഗ്യരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,250 രൂപ ലഭിക്കും. സംസ്ഥാനത്ത് ആകെ ഒരു കോടിയോളം ഉപഭോക്താക്കളാണ് ഈ പദ്ധതിക്കുള്ളത്.