Tue. Jan 14th, 2025

ഇടുക്കി: ഇടുക്കി പൈനാവിൽ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടലും ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചു. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി.

വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ നിന്നും കണ്ടെത്തി. പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിൻ്റെ കാന്റീനില്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. കാന്റീന് ലൈസന്‍സുമില്ല. വൃത്തിഹീനമായാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ളം പരിശോധിച്ചതിൻ്റെ രേഖകളും ഇല്ല. തുടര്‍ന്ന് കാൻ്റീന്‍ അടച്ചുപൂട്ടി.