Mon. Nov 4th, 2024

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പി പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

തുടർന്ന് പ്രതിഷേധം സംഘര്‍ഷമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കാരണം ഏറെനേരമാണ് വാഹനഗതാഗതം തടസപ്പെട്ടത്. പോലിസ് ബാരിക്കേഡ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചു. അര മണിക്കൂറോളം നേരം പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷമുണ്ടായി. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി പ്രതിഷേധം.