Sat. Jan 18th, 2025

 

കൊച്ചി: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതോടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള അഞ്ചുദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. എട്ടു കോച്ചുകലായിരിക്കും മെമുവില്‍ ഉണ്ടായിരിക്കുക.

രാവിലെ 5.55ന് കൊല്ലത്തുനിന്നും സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ 9.35ന് എറണാകുളത്ത് എത്തും. തിരിച്ച് 9.50ന് യാത്ര തുടങ്ങി 1.30ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സര്‍വീസ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പുറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.

സമയക്രമം

കൊല്ലം- 05.55

പെരിനാട്- 06.10

മണ്‍റോത്തുരുത്ത്- 06.30

ശാസ്താംകോട്ട- 06.39

കരുനാഗപ്പള്ളി- 06.50

കായംകുളം- 07.05

മാവേലിക്കര- 07.13

ചെങ്ങന്നൂര്‍- 07.25

തിരുവല്ല- 07.34

ചങ്ങനാശേരി- 07.43

കോട്ടയം- 08.04

ഏറ്റുമാനൂര്‍- 08.16

കുറുപ്പന്തറ- 08.25

വൈക്കം റോഡ്- 08.34

പിറവം റോഡ്- 08.42

മുളന്തുരുത്തി- 08.53

തൃപ്പൂണിത്തുറ- 09.03

എറണാകുളം ജംഗ്ഷന്‍- 09.35

മടക്കയാത്ര

എറണാകുളം ജംഗ്ഷന്‍- 09.50

തൃപ്പൂണിത്തുറ- 10.08

മുളന്തുരുത്തി- 10.19

പിറവം റോഡ്- 10.32

വൈക്കം റോഡ്- 10.40

കുറുപ്പന്തറ- 10.51

ഏറ്റുമാനൂര്‍- 11.00

കോട്ടയം- 11.14

ചങ്ങനാശേരി- 11.36

തിരുവല്ല- 11.46

ചെങ്ങന്നൂര്‍- 11.56

മാവേലിക്കര- 12.09

കായംകുളം- 12.19

കരുനാഗപ്പള്ളി- 12.37

ശാസ്താംകോട്ട- 12.47

മണ്‍റോത്തുരുത്ത്- 12.55

പെരിനാട്- 01.03

കൊല്ലം- 01.30