Thu. Oct 10th, 2024
Perumbavoor girl dies due to rambutan seed stuck in throat

പെരുമ്പാവൂര്‍: റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ (6) യാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് വീട്ടില്‍ മറ്റുകുട്ടികള്‍ക്കൊപ്പം റമ്പൂട്ടാന്‍ കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ്.