Sun. Dec 22nd, 2024

 

മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1992ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001ല്‍ തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ ആയത്.

മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എംഎസ്എം പോളിടെക്നിക് ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.