Wed. Jan 22nd, 2025

 

മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ ചൂരല്‍മല സന്ദര്‍ശിച്ചു. ബെയ്ലി പാലത്തിന്റെ നിര്‍മാണം നേരിട്ടുകണ്ട് വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യങ്ങളും വിലയിരുത്തി.

മഴ തുടരുന്നതിനാല്‍ മുഖ്യമന്ത്രിയ്ക്ക് സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയടക്കമുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളും ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

രാഹുലും പ്രിയങ്കയും താല്‍ക്കാലിക പാലം വഴി കുറച്ചുദൂരം പോയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചുപോവുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളും മൂപ്പന്‍സ് മെഡിക്കല്‍ കോളേജും സന്ദര്‍ശിക്കും.