Sat. Jan 18th, 2025
Burqa-wearing voters should be verified: BJP

ന്യൂഡൽഹി: ബുർഖയും മാസ്കും ധരിച്ച് വരുന്ന വോട്ടർമാരെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിവേദനം നൽകി ഡൽഹി ബിജെപി. മെയ് 25ന് വോട്ടെടുപ്പ് നടക്കു​മ്പോൾ ബുർഖയും മാസ്കും ധരിച്ചവരെ വനിതാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിക്കണമെന്നാണ് ആവശ്യം. ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്ക് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സാമൂഹിക വിരുദ്ധരും ജനാധിപത്യവിരുദ്ധരും ക്രിത്രിമം കാണിക്കുന്നതിൽ നിന്ന് പരിശോധനാ നടപടി തടയുമെന്നും ബിജെപി വ്യക്തമാക്കി.