Wed. Jan 22nd, 2025

തിരുപ്പതി: അധികാരത്തിലെത്തിയാൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻഡിഎ സർക്കാർ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ആന്ധ്രയിലെ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

‘ആന്ധ്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരേ സമയത്താണ് നടക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം രാജ്യത്ത് നടപ്പാക്കും. ഇതുവഴി ധാരാളം സമയവും ഊര്‍ജവും ലാഭിക്കാനാകും.’, എന്നും രാജ്നാഥ്‌ സിങ് കൂട്ടിച്ചേർത്തു.

അഴിമതിയിലൂടെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്നും ഈ സർക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശിന്റെ കടം 13.5 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും രാജ്നാഥ്‌ സിങ് വിമർശിച്ചു.

ബിജെപി സഖ്യം ആന്ധ്രയില്‍ ഒരുങ്ങുന്നത് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അഴിമതി ഭരണം അവസാനിപ്പിക്കാനാണെന്നും രാജ്നാഥ്‌ സിങ് കൂട്ടിച്ചേർത്തു.