Sun. Dec 22nd, 2024

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് മോദി.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് കോൺഗ്രസിനെയും പാകിസ്താനെയും ബന്ധിപ്പിച്ചുകൊണ്ട് മോദി വിമർശിച്ചിരിക്കുന്നത്. പാകിസ്താൻ നേതാക്കൾ കോൺഗ്രസിനായി പ്രാർത്ഥിക്കുകയാണെന്നും ഇന്ത്യ മുന്നണി വോട്ട് ജിഹാദിനായി മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുകയാണെന്നും മോദി ആരോപിച്ചു.

കോൺഗ്രസ് ഭരണകാലത്ത് ഭീകരവാദികൾക്കുൾപ്പടെ സ്ഥാനമുണ്ടായിരുന്നുവെന്നും ബിജെപി സർക്കാർ വന്നതിന് ശേഷം ഭീകരവാദത്തെ പൂർണ്ണമായും തുടച്ച് നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം, കോണ്‍ഗ്രസിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിലും മോദി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുകയാണെന്നും മോദി പറഞ്ഞിരുന്നു.