Fri. Nov 22nd, 2024

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വാക്ക് തർക്കത്തിൽ മേയര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ്. കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

മേയറാണ് ആദ്യം കേസ് ഫയൽ ചെയ്തതെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവർ യദുവിന്റെ കേസെന്നുമാണ് പോലീസ് പറയുന്നത്.

കെഎസ്ആര്‍ടിസി തടഞ്ഞതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണ്. എന്നാൽ ഇതിനെതിരെ കെഎസ്ആര്‍ടിസി പരാതി നല്‍കാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

അതേസമയം, ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ശനിയാഴ്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം തിരുവനന്തപുരത്ത് നടന്നത്. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും സഞ്ചരിച്ച കാർ ബസിന് കുറുകെ നിർത്തിയിട്ട് വാക്കേറ്റത്തിലാവുകയുമായിരുന്നു. പിന്നീട് ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.