Sat. Jan 18th, 2025

പാലക്കാട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നായിരുന്നു പി വി അൻവർ പറഞ്ഞത്.

‘ഗാന്ധി’ എന്ന പേര് കൂടെ ചേര്‍ക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ എന്നും പി വി അൻവർ കൂട്ടിച്ചേർത്തു. പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടയിലാണ് പി വി അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

“രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധിയെന്ന ആ പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുൽ മാറി. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ്. യാതൊരു തർക്കവുമില്ല.”, പി വി അൻവർ പറഞ്ഞു.

പിണറായി വിജയനെ ജയിലിലടയ്ക്കാത്തതെന്തെന്ന ചോദ്യം കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉയർത്തിയിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഇടത് നേതാക്കൾ രംഗത്തെത്തിയിരുന്നു.