Sun. Dec 22nd, 2024

കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കമ്പനികളുടെ കറി മസാലകൾ നിരോധിച്ച് ഹോങ്കോങ്ങും സിം​ഗപ്പൂരും. ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്.

കാർസിനോജനിക് കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം ഈ ബ്രാൻഡുകളുടെ നിരവധി കറി മസാലകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.

എംഡിഎച്ച് ഗ്രൂപ്പിന്റെ മദ്രാസ് കറി പൗഡർ, സാമ്പാർ മസാല പൗഡർ, കറി പൗഡർ, എവസ്റ്റിന്റെ ഫിഷ്‍ കറി മസാല എന്നിവയിലാണ് അമിതമായ അളവിൽ എഥിലീൻ ഓക്സൈഡ് കണ്ടെത്തിയത്.

എംഡിഎച്ച് ഗ്രൂപ്പിന്റെ ഉത്പന്നങ്ങളിൽ അമിതമായ അളവിൽ എഥിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ ബ്രാൻഡിന്റെ മസാലപ്പൊടികളുടെ കച്ചവടം നിർത്തിവെക്കാൻ കടക്കാർക്ക് നിർദേശം നൽകിയത്. എവറസ്റ്റിന്റെ ഉൽപ്പന്നങ്ങൾ കഴിഞ്ഞാഴ്ചയാണ് സിംഗപ്പൂരിൽ നിരോധിച്ചത്.

എവറസ്റ്റിന്റെ ഫിഷ്‍ കറി മസാലയിൽ കണ്ടെത്തിയ എഥിലീൻ ഓക്സൈഡ് കാൻസറിന് വരെ കാരണമാകുമെന്ന് അന്താരാഷ്ട്ര ഗവേഷകർ വ്യക്തമാക്കി.