Sat. Oct 5th, 2024

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കാതിരുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും അതിന് നിങ്ങള്‍ തയ്യാറാണോയെന്നും പ്രസംഗത്തില്‍ മോദി ചോദിച്ചിരുന്നു.

മോദിയുടെ പ്രസംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്ന് വന്നിരിക്കുന്നത്. എന്നാല്‍, ജനങ്ങളുടെ വികാരമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചതെന്ന് ബിജെപി ന്യായീകരിച്ചു.

അതേസമയം, മുത്തലാഖ് നിരോധനത്തിലൂടെ താൻ ​മുസ്ലീം പെൺകുട്ടികളുടെ കണ്ണീർ തുടച്ചുവെന്നാണ് അലിഗഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്. മുസ്ലീം ക്ഷേമ പദ്ധതികൾ എൻഡിഎ സർക്കാരിന്റെ നേട്ടമായാണ് മോദി ഉയർത്തിക്കാട്ടിയത്.