Wed. Dec 18th, 2024

കോഴിക്കോട്: മോദിയുടെ ഇലക്ടറൽ ബോണ്ടിനെ മലയാളത്തിലെ ‘കൊള്ളയടിക്കൽ’ എന്ന പദം ഉപയോഗിച്ച് പരിഹസിച്ച് കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി.

കോഴിക്കോട് കൊടിയത്തൂരിൽ നടത്തിയ റോഡ് ഷോയിലായിരുന്നു ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ പരാമർശം.

“കൊള്ളയടിക്കലിനെ മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നു. മാധ്യമങ്ങൾ ഇലക്ടറൽ ബോണ്ടിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് ഒരു ലേഖനം എഴുതിയാൽ സിബിഐയും ഇ ഡിയും മാധ്യമ പ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് രാജ്യത്തെ ഇന്നത്തെ സാഹചര്യം”, രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്.