Wed. Jan 22nd, 2025

മുംബൈ: കാണാതായ കുട്ടിയെ കണ്ടെത്താന്‍ പോലീസിന് സഹായമായത് കുട്ടിയുടെ കഴുത്തിലെ മാല. കുട്ടിയുടെ കഴുത്തിലെ മാല ലോക്കറ്റിലെ ക്യു ആര്‍ കോഡാണ് കുട്ടിയെ വീട്ടുകാരുടെ അടുത്തെത്തിക്കാൻ സഹായിച്ചത്. മഹാരാഷ്ട്രയിലാണ് സംഭവം.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 12 വയസുകാരനായ കുട്ടിയാണ് വീട് വിട്ടിറങ്ങി വോര്‍ളിയില്‍ നിന്നും കൊളാബയിലേക്ക് ബസ് കയറിയത്. സ്ഥലം മനസിലാകാതിരുന്നതോടെ കുട്ടി ഭയന്നു. തുടർന്ന് ഭയന്നിരിക്കുന്ന കുട്ടിയെ ബസ് ജീവനക്കാർ പോലീസിൽ എത്തിക്കുകയായിരുന്നു. വീട്ടുകാരെ കുറിച്ചുള്ള വിവരം പോലീസ് ചോദിച്ചെങ്കിലും കുട്ടി ഒന്നും പറയാന്‍ അറിയാത്ത അവസ്ഥയിലായിരുന്നു.

പിന്നീട് കുട്ടിയുടെ മാലയിലെ ക്യു ആര്‍ കോഡ് ശ്രദ്ധയിൽപ്പെടുകയും ക്യു ആര്‍ കോഡ് സ്കാൻ ചെയ്യുകയുമായിരുന്നു. തുടർന്ന് ലഭിച്ച എമര്‍ജന്‍സി നമ്പറിൽ ബന്ധപ്പെടുകയും കുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയുമായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് വോര്‍ളി സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു.