Tue. Sep 10th, 2024

അമരാവതി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സിപിഎമ്മിന് ആന്ധ്രാപ്രദേശിൽ മത്സരിക്കാൻ ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചു. ആ​ന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ എസ് ശർമിളയാണ് ഇക്കാര്യം അറിയിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണമായ അരക്കു മണ്ഡലത്തിലാണ് സിപിഎം മത്സരിക്കുക. റമ്പച്ചോടവാരം, ഗണ്ണവാരം, മംഗളഗിരി, കുറുപ്പം, നെല്ലൂർ ടൗൺ, വിജയവാഡ സെൻട്രൽ, ഗജുവാക, പാണ്യം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർത്ഥികളെ നിർത്തും.

വിജയവാഡ സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക സീറ്റുകളാണ് ഇടതിന് നൽകിയതെന്ന് എപിസിസി വൈസ് പ്രസിഡന്റ് കെ ശിവാജി പറഞ്ഞു. സിപിഐ, സിപിഎം, കോൺഗ്രസ് എന്നിവ ആ​ന്ധ്രപ്രദേശിലെ ഇന്ത്യ സഖ്യ കക്ഷികളാണ്.