Mon. Dec 23rd, 2024

കൽപറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന്‌ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. വൈദേശികാധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്നും വിഷയം 1984 ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും ജയിച്ചാല്‍ പേരുമാറ്റുമെന്നും കെ സുരേന്ദ്രൻ നേരത്തെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ കാര്യമാണ് ഇപ്പോൾ കെ സുരേന്ദ്രൻ വീണ്ടും ആവര്‍ത്തിച്ചത്. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു

കെ സുരേന്ദ്രന്റെ പരാമർശത്തിന് നിരവധി വിമർശനങ്ങളാണ് വന്നത്. ബിജെപി അധികാരത്തിൽ വന്നതിൽ പിന്നാലെ ഉത്തരേന്ത്യയിൽ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടുണ്ട്.