Mon. Apr 7th, 2025 4:25:41 AM

ചണ്ഡീഗഢ്: ഹരിയാനയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞതെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം അന്വേഷിച്ച് വരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്വകാര്യ സ്‌കൂളായ ജിഎൽ പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തിപെട്ടത്.

2018 ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.