Thu. Dec 26th, 2024

ജയ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് ട്രഷറർ സീതാറാം അഗർവാൾ ബിജെപിയിൽ ചേർന്നു. ബിജെപി നേതാക്കളായ ദിയ കുമാരി, നാരായൺ ലാൽ പഞ്ചാരിയ, ഓങ്കാർ സിങ് ലഖാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് സീതാറാം അഗർവാൾ അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസിൽ തനിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടെന്നും കുടുംബം പോലും സന്തുഷ്ടരായിരുന്നില്ലെന്നും സീതാറാം അഗർവാൾ പറഞ്ഞു. ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും സീതാറാം അഗർവാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയ്പൂരിലെ വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സീതാറാം അഗര്‍വാള്‍. എന്നാൽ ബിജെപിയുടെ സ്ഥാനാർത്ഥിയായ ദിയ കുമാരിയോട് സീതാറാം അഗർവാൾ പരാജയപ്പെട്ടിരുന്നു.