Thu. May 2nd, 2024

ഐ​സ്വാ​ൾ: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി മി​സോ​റമി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ 2500 ല​ധി​കം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർന്നു. മി​സോ​റാ​മി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റും ആ​ലി​പ്പ​ഴ വ​ർ​ഷവും കനത്ത നാ​ശമുണ്ടാക്കിയിരുന്നു. തി​ങ്ക​ളാ​ഴ്ച‍ ഒ​രു സ്ത്രീ ​മ​രി​ച്ചതായും റിപ്പോർട്ട് ചെതിട്ടുണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് 45 കാ​രി​യാ​യ സ്ത്രീയാണ് ​മ​രി​ച്ച​ത്.

അ​ഞ്ച് ജി​ല്ല​ക​ളി​ലെ 17 സ്‌​കൂ​ളു​ക​ൾ, അ​ഞ്ച് ജി​ല്ല​ക​ളി​ലെ 15 പ​ള്ളി​ക​ൾ, മ്യാ​ൻ​മ​ർ അ​ഭ​യാ​ർ​ഥി​ക​ളെ​യും മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര​മാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​രെ​യും പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ച​മ്പൈ, സെ​യ്‌​ച്വ​ൽ ജി​ല്ല​ക​ളി​ലെ 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ, കൊ​ളാ​സി​ബ്, സെ​ർ​ച്ചി​പ് ജി​ല്ല​ക​ളി​ലെ 11 അംഗ​ൻ​വാ​ടി​ക​ൾ എ​ന്നി​വ​യും ത​ക​ർ​ന്നതിൽ ഉൾപ്പെടുന്നുവെന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ, പു​ന​ര​ധി​വാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ​ട​ക്ക​ൻ മി​സോ​റാ​മി​ലെ കൊ​ലാ​സി​ബ് ജി​ല്ല​യി​ലാ​ണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 795 വീ​ടു​ക​ൾ, ഏ​ഴ് സ്‌​കൂ​ളു​ക​ൾ, ആ​റ് പ​ള്ളി​ക​ൾ, എ​ട്ട് അം​ഗ​ൻ​വാ​ടി​ക​ൾ, 11 ജീ​വ​ന​ക്കാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ എന്നിവയുൾപ്പെടെ 800 ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. ഐ​സ്വാ​ൾ ജി​ല്ല​യി​ൽ 632 വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും റി​പ്പോ​ർ​ട്ട്.