Sat. Jan 18th, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയിൽ വെച്ച് ടിടിഇ ജയ്സൺനെ ഭിക്ഷക്കാരൻ ആക്രമിച്ചു. ആക്രമണത്തിൽ ടിടിഇയുടെ കണ്ണിന് താഴെയായി പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നതിന് മുൻപായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്.

ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വരുകയും പിന്നീട് തല്ലാൻ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്ന് ടിടിഇ ജയ്‌സണ്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍പ്പിച്ചതെന്നും ജയ്‌സണ്‍ പറഞ്ഞു.

എല്ലാവരെയും തട്ടിമാറ്റി ഇയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ട്രെയിൻ ആലപ്പുഴയിലെത്തിയ ശേഷം റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ടിടിഇ ജയ്‌സണിന്റെ മൊഴി എടുത്തു.