ടെഹ്‌റാൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു.
എംബസി സമുച്ചയത്തിലെ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ എഫ് ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ആറ് മിസൈലുകളാണ് വിട്ടതെന്ന് സിറിയയിലെ ഇറാൻ അംബാസഡർ ഹുസൈൻ അക്ബരി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നും ഹുസൈൻ അക്ബരി കൂട്ടിച്ചേർത്തു. എന്നാൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചത്.
നേരത്തെ സിറിയയിലെ വടക്കൻ പ്രവിശ്യയായ അലപ്പോയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. നിരവധി ആളുകളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനുപിന്നാലെയാണ് ഡമാസ്കസിലെ ആക്രമണം.