Sat. Dec 21st, 2024

ചെന്നെെ: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ നെഞ്ച് വേദനയെ തുടർന്ന് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും ഡാനിയൽ ബാലാജി അഭിനയിച്ചിട്ടുണ്ട്. കമൽ ഹാസന്റെ ‘മരുതനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് ഡാനിയൽ ബാലാജിയുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം.

വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവ ബാലാജിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. ബ്ലാക്ക്, ഭ​ഗവാൻ, ഡാഡി കൂൾ എന്നീ മലയാള ചിത്രങ്ങളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്.

സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടൻ്റെ വസതിയിൽ നടക്കും.