Fri. Nov 22nd, 2024

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെളളിയാഴ്ച രാത്രിയാണ് നോട്ടീസ് ലഭിച്ചതെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. നേരത്തെ തീർപ്പാക്കിയ വിഷയത്തിലാണ് നോട്ടീസ് ലഭിച്ചതെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

പ്രതിപക്ഷത്തെ ബിജെപി ലക്ഷ്യമിടുകയാണെന്നും കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും ബിജെപിക്ക് ഭയമാണെന്നും ശിവകുമാര്‍ പറഞ്ഞു.

നമ്മുടെ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമമുണ്ട്. ബിജെപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണെന്നും അങ്ങനെയാണ് ഇത്തരത്തിലുള്ള നടപടികളെടുക്കുന്നതെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ കോൺഗ്രസ്, സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികൾക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരുന്നു.