Sun. Dec 22nd, 2024

ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി രൂപ തിരിച്ചടക്കണമെന്ന് കാണിച്ചാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.

പഴയ പാൻ കാർഡ് ഉപയോഗിച്ചതിനാണ് ആദായ നികുതി വകുപ്പ് പിഴയിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.

നേരത്തെ 1700 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരുന്നു.

2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക അടക്കാനാണ് കോൺ​ഗ്രസിനെ അറിയിച്ചത്.