Sat. Apr 27th, 2024

ആഗ്ര :താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോമഹലായി പ്രഖ്യാപിക്കണെമന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്മഹലിലെ എല്ലാ ഇസ്ലാമിക ആചാരങ്ങളും നിർത്തിവെക്കണമെന്നും ബുധനാഴ്ച സമർപ്പിച്ച ഹർജിയിൽ പറയുന്നു.

 യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് തുടങ്ങിയവയുടെ പ്രസിഡൻ്റായ അഭിഭാഷകൻ അജയ് പ്രതാപ് സിങ്ങാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഏപ്രിൽ ഒൻപതിന് കേസ് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. താജ്മഹലാകുന്നതിന് മുൻപ് നിർമിതിക്ക് വലിയൊരു ചരിത്രമുണ്ടെന്ന് ഹർജിക്കാരൻ കോടതിയിൽ അറിയിച്ചു. തൻ്റെ വാദത്തെ പിന്തുണക്കാനായി ചരിത്ര പുസ്തകങ്ങളും കോടതിയിൽ വായിച്ചു. 

താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികൾ മുൻപും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.