Fri. Apr 4th, 2025

ചമ്പാരൻ: സാധനങ്ങൾ സൗജന്യമായി റേഷൻ കടയിൽ വിതരണം ചെയ്യുന്നുവെന്ന അറിയിപ്പ് കേട്ട് എത്തിയവർക്ക് കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഒഴിഞ്ഞ സഞ്ചി മാത്രം. മാർച്ച് 25 ന് ബിഹാറിലെ ചമ്പാരനിലാണ് സംഭവം. ആൾട്ട് ന്യൂസിന്റെ സ്ഥാപകൻ മുഹമ്മദ് സുബൈറാണ് കാലി സഞ്ചിയുമായി നിൽക്കുന്ന സ്ത്രീയുടെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്.

റേഷൻ കടയിൽ സൗജന്യമായി മൈദ, പഞ്ചസാര, എന്നിവ വിതരണം ചെയ്യുന്നുവെന്ന് റേഷൻ ഡീലർ അറിയിച്ചിരുന്നത്. ഈ അറിയിപ്പിനെ തുടർന്ന് റേഷൻ കടയിലെത്തിയവർക്കാണ് മോദിയുടെ ചിത്രമുള്ള സൗജന്യ റേഷൻ വിതരണത്തിന്റെ പരസ്യമുള്ള കാലി സഞ്ചി ലഭിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോഴാണ് ഈ സംഭവങ്ങൾ നടക്കുന്നതെന്നും മുഹമ്മദ് സുബൈർ പറയുന്നു.