Sat. Apr 27th, 2024

ചെന്നൈ: തിരഞ്ഞെടുപ്പുകളിൽ 238 തവണ മത്സരിച്ച് പരാജയപ്പെട്ടിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി കെ പത്മരാജൻ. ടയർ റിപ്പയർ കട നടത്തുന്ന അറുപത്തിയഞ്ചുകാരനായ പത്മരാജൻ 1988 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ മേറ്റൂരിലാണ് പത്മരാജൻ സ്ഥിരമായി മത്സരിക്കുന്നത്.

സാധാരണക്കാർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം കഴിയുമെന്ന് തെളിയിക്കുന്നതിനാണ് പത്മരാജൻ പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടും വീണ്ടും മത്സരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും താനങ്ങനെയല്ലെന്നും പത്മരാജൻ പറയുന്നു.

പത്മരാജനെ സംബന്ധിച്ച് മത്സരത്തിൽ പങ്കെടുക്കുന്നതിലാണ് വിജയം. ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടമായി നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്നാണ് പത്മരാജൻ മത്സരിക്കുന്നത്.

വിവിധ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടൽ ബിഹാരി വാജ്പേയിയും മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയുമെല്ലാം പത്മരാജന്റെ എതിർ സ്ഥാനാർത്ഥികളായിട്ടുണ്ട്.

പ്രാദേശിക തിരഞ്ഞെടുപ്പിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിച്ചിട്ടുണ്ട്. അതേസമയം, നിശ്ചിത ശതമാനം വോട്ട് പോലും ലഭിക്കാത്തതുകൊണ്ട് ഇതുവരെ കെട്ടിവെച്ച കാശുപോലും പത്മരാജന് കിട്ടിയിട്ടില്ല.