Sun. Dec 22nd, 2024

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡേയുടെ നേതൃത്വത്തിലാണ് ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. 14 വര്‍ഷത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത് യാദൃശ്ച്യകമാണെന്ന് ശിവസേനയില്‍ ചേര്‍ന്ന ശേഷം ഗോവിന്ദ പറഞ്ഞു.

2004 ന് ശേഷം ഗോവിന്ദ ലോക്സഭാ തിരഞ്ഞെ‌ടുപ്പിൽ ​മത്സരിക്കാൻ ഒരുങ്ങുകയാണ്. മുംബൈ നോർത്ത് വെസ്റ്റ് സീറ്റ് ഗോവിന്ദയ്ക്ക് വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ മുംബൈയിൽ നിന്ന് കോൺ​ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ​ഗോവിന്ദ ബിജെപിയുടെ രാം നായിക്കിനെ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു.

പിന്നീട് കോൺ​​ഗ്രസിൽ നിന്ന് അകന്ന ​ഗോവിന്ദ 2009 ല്‍ മത്സരിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.