Sun. Dec 22nd, 2024

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടു. രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. അഞ്ച് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ നാലും തമിഴ്നാട്ടില്‍ ഒരു മണ്ഡലത്തിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മുന്‍ ബിജെപി അംഗം പ്രഹ്ലാദ് ഗുഞ്ചാലാണ് രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ ഓം ബിർളയ്‌ക്കെതിരെയാണ് പ്രഹ്ലാദ് ഗുഞ്ചാല്‍ മത്സരിക്കുക.

അജ്മീറില്‍ രാമചന്ദ്ര ചൗധരി, രാജ്സമന്ദില്‍ സുദർശൻ റാവത്ത്, ഭിൽവാരയില്‍ ഡോ. ദാമോദർ ഗുർജാർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. തമിഴ്നാട്ടിലെ തിരുനെല്‍വേലി മണ്ഡലത്തില്‍ അഡ്വ. സി റോബർട്ട് ബ്രൂസ് മത്സരിക്കും.