Fri. Apr 4th, 2025

നർത്തകനും നടനുമായ ആർ എൽ വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ക്ഷണിച്ചിരിക്കുന്നത്. രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയധിക്ഷേപത്തിന് പിന്നാലെയാണ് ക്ഷണം. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിന്‍റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക.

ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആദ്യമായാണ് ഇത്തരമൊരു അവസരം ലഭിക്കുന്നതെന്നും ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യർത്ഥി കൂടിയായിരുന്നു ആർ എൽ വി രാമകൃഷ്ണൻ. 

രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൃത്താധ്യാപികയായ സത്യഭാമ രംഗത്തെത്തിയിരുന്നു. സൗന്ദര്യമില്ലാത്തവർ മോഹിനിയാട്ടം കളിക്കരുതെന്നും രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു  സത്യഭാമയുടെ പരാമർശം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.