Mon. Dec 23rd, 2024

ജയ്പൂർ: രാജസ്ഥാനിൽ ബിജെപി എംപി രാഹുൽ കസ്വാൻ കോൺഗ്രസിൽ ചേർന്നു. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ കസ്വാൻ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്‍റ് അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്ന് രാഹുൽ കസ്വാൻ അറിയിച്ചു.

ബിജെപിയിൽ നിന്ന് രാവിലെ രാജിവെച്ച രാഹുൽ കസ്വാൻ ഉച്ചയോടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനില്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജി.

സീറ്റ് നിഷേധിച്ചതിൽ നേരത്തെ വിമർശനവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. പത്ത് വർഷമായി ചുരു ലോക്സഭാ മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ.