Wed. May 1st, 2024

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയെ നിലത്തിരുത്തിയെന്ന് ആരോപണവുമായി ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്).

നല്‍ഗൊണ്ട ജില്ലയിലെ  ഒരു ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്റ്റൂളിലിരിക്കുമ്പോൾ ഉപമുഖ്യമന്ത്രി നിലത്തിരിക്കുന്ന ഒരു വീഡിയോയാണ് വിവാദത്തിന് കാരണമായത്. ദളിതനായതിനാൽ ഉപമുഖ്യമന്ത്രിയെ കോൺഗ്രസ് അപമാനിച്ചുവെന്നാണ് ബിആർഎസിൻ്റെ ആരോപണം. 

ബിആർഎസാണ് എക്സിലൂടെ വീഡിയോ പങ്കുവെച്ചത്. ‘യാദാദ്രി ക്ഷേത്രത്തിലെ ചടങ്ങിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും  മല്ലു ഭട്ടി വിക്രമർക്കയെ ക്രൂരമായി അപമാനിച്ചു. രേവന്ത് റെഡ്ഡി മന്ത്രിമാരായ കോമതിറെഡ്ഡി വെങ്കട് റെഡ്ഡി, ഉത്തം റെഡ്ഡി എന്നിവർ പീഠത്തിന് മുകളിലിരുന്നുകൊണ്ട് ഉപമുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന്’ ബിആർഎസ് എക്സിൽ കുറിച്ചു. തെലങ്കാനയിലെ ആദ്യ ദളിത് ഉപമുഖ്യമന്ത്രിയാണ്  മല്ലു ഭട്ടി വിക്രമർക്ക. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.