Tue. Sep 17th, 2024

മദാൻ മാസത്തെ ആരോഗ്യ സംരക്ഷണ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ഭക്ഷണം കഴിക്കേണ്ട രീതി, ഡയറ്റ്, വ്യായാമം തുടങ്ങിയവയിലാണ് ലോകാരോഗ്യ സംഘടന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

മാര്‍ഗ നിര്‍ദേശങ്ങള്‍

സമീകൃതാഹാരം – പോഷകാഹാരമടങ്ങിയ ഭക്ഷണം കഴിക്കണം. നോമ്പിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിര്‍ബന്ധമാണ്‌.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക – ഉപ്പിന്റെ അളവ് കുറയ്ക്കുക. വിവിധ ഔഷധ ഗുണമുള്ള  പദാര്‍ഥങ്ങള്‍  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഭക്ഷണം ആവിയില്‍ വേവിക്കുക – നോമ്പിന്റെ സമയത്ത് വറുത്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യകരമായ ഡയറ്റാണ്.

വ്യായാമം – റമദാൻ വ്രതത്തോടൊപ്പം വ്യായാമം ചെയ്യുന്നത് ദഹനത്തിനും ശരീര ചലനത്തിനും സഹായിക്കും. ഇത് ശരീരത്തെ ആരോഗ്യകരമാക്കും.

പുകയില ഉപയോഗവും ഇലക്ട്രോണിക് സിഗരറ്റിന്റെ ഉപയോഗവും ഒഴിവാക്കുക.