Sat. Dec 21st, 2024

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്നും അജിത് പവാറും എട്ട് പാർട്ടി നേതാക്കളും ഇന്ന് മഹാരാഷ്ട്ര സർക്കാരിൽ ചേർന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി പവാർ  ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും .അജിത് പവാർ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്രിഫ്, രാംരാജെ നിംബാൽക്കർ, സഞ്ജയ് ബൻസോഡെ, ധർമ്മരവ് ബാബ അത്റാം, അനിൽ ഭായിദാസ് പാട്ടീൽ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.